കൊച്ചി: അന്തരിച്ച സംവിധായകന് ബൈജു പറവൂരിന്റെ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. കഴിഞ്ഞ ശനിയാഴ്ച ഒരു സിനിമയുടെ ചര്‍ച്ചക്കായി കോഴിക്കോടുപോയ ബൈജു മടക്കയാത്രയില്‍ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനാല്‍ കൊച്ചിയില്‍ ചികിത്സതേടി. ഭക്ഷണം കഴിച്ചതിന് ശേഷമാണ് ബൈജുവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതെന്നും, ഇതിനാലാണ് ഭക്ഷ്യവിഷബാധ സംശയിക്കുന്നതെന്നുമാണ് പുറത്തുവന്ന വിവരം.