കണ്ണൂര്‍ : കണ്ണൂര്‍ കേളകത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ രാവിലെ തന്നെ ‘പണമില്ല’ എന്ന ബോര്‍ഡ് തൂക്കിയ ബാങ്ക് ജീവനക്കാരെ ഇടപാടുകാര്‍ തടഞ്ഞുവെച്ചു. മൂന്നു ദിവസത്തെ ബാങ്ക് അവധിയ്ക്ക് ശേഷം ഇന്ന് രാവിലെ ബാങ്കില്‍ എത്തിയപ്പോള്‍ പണമില്ല എന്ന മറുപടി ലഭിച്ചതോടെയാണ് ഇടപാടുകാര്‍ രോഷാകുലരായത്. ബാങ്ക് അവധിയെ തുടര്‍ന്ന് എടിഎമ്മുകളും കാലിയാണ്.
ഇടപാടുകാര്‍ രോഷകുലരായതോടെ്് ടോക്കണ്‍ നല്‍കിയെങ്കിലും എപ്പോള്‍ പണം നല്‍കുമെന്ന് പോലും പറയാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാകാത്തതോടെയാണ് ജീവനക്കാരെ തടഞ്ഞുവച്ചത്. പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്.