കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച് ഉത്തരവ്. ജീവനക്കാർക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ രണ്ടു മാസം മുമ്പാണ് ഐ.സി.യുവിൽ ഗ്രേഡ് വൺ അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇതേത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇരയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയെന്നാണ് ജീവനക്കാർക്കെതിരെയുള്ള പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.