കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗിയെ പീഡിപ്പിച്ച കേസിൽ മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരുടെയും എതിർഭാഗത്തിന്റെയും മൊഴികൾ ഉൾപ്പെടുത്തിയാണ്റിപ്പോർട്ട്. മെഡിക്കൽ കോളേജ് പീഡനത്തിൽ ഇരക്ക് അനുകൂലമായി നിലപാടെടുത്ത നഴ്സിനെ ഭരണാനുകൂല സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. എന്നാൽ, നഴ്സിംഗ് ഓഫീസർ വ്യാജ പരാതി നൽകിയെന്നാരോപിച്ച് ഇടതുപക്ഷ യൂണിയനുകൾ മാർച്ച് നടത്തി. അതേസമയം, പ്രതി ശശിന്ദ്രനെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുമായി പൊലീസ് മെഡിക്കൽ കോളേജിൽ തെളിവെടുപ്പ് നടത്തി. കേസിൽ നിന്നും പിന്മാറാൻ ഇരക്ക് പണം വാഗ്ദാനം ചെയ്ത ആറു ജീവനക്കാർ ഒളിവിലാണ്.