കൊച്ചി: നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്നു റിപോർട്ടുകൾ. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപായിരുന്നു ഇന്നസെന്റിനെ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില ഗുരുതരമായതായും അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായുമാണ് റിപോർട്ടുകൾ.