മസ്കറ്റ് : ഒമാനിലെ ബുറൈമിയിൽ പനി ബാധിച്ചതിനെ തുർന്ന് മലയാളി ബാലൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിൻറെ മകൻ നെഹ്മിഹ് ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു. പനിയെ തുടർന്ന് ബുറൈമി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബുറൈമി ഇന്ത്യൻ സ്കൂളിൽ കെ ജി വിദ്യാർഥിയാണ് നെഹ്മിഹ്.