കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നേത്രദാന സൗകര്യം. മെഡിക്കൽ കോളേജും കടവന്ത്ര ഗിരിധർ കണ്ണാശുപത്രിയിലെ സ്വർണ്ണം ഐ ബാങ്കും ചേർന്ന് സംയുക്തമായാണ് സൗകര്യം ഒരുക്കിയത്. നേത്ര പടല അന്ധത ഇല്ലാതാക്കുന്നതിനുവേണ്ടി മരണം സംഭവിക്കുന്ന രോഗികളിൽനിന്നും അവരുടെ ബന്ധുക്കളുടെ സമ്മതത്തോടെ നേത്രപടലം നീക്കം ചെയ്യുന്ന സൗകര്യമാണ് ആശുപത്രി അധികൃതർ ഒരുക്കിയിരിക്കുന്നത്. നേത്രപടല അന്ധത അനുഭവിക്കുന്ന രോഗികൾക്ക് സൗജന്യമായി നേത്രദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നതെന്നു മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.