ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്. പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘം ആരോപിച്ചു. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക, സമഗ്രവും സുരക്ഷിതവുമായ കുടിയേറ്റ നിയമം നടപ്പിലാക്കുക, നിര്‍ത്തലാക്കിയ പ്രവാസി കാര്യ വകുപ്പ് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.