സൗദി: സൗദി കിരീടാവകാശിയുടെ മേല്‍നോട്ടത്തിലുള്ള ആഗോള നിക്ഷേപ സമ്മേളനത്തിന് റിയാദില്‍ ഇന്ന് തുടക്കം. ഈ മാസം 28 വരെയാണ് സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രമുഖര്‍ സമ്മേളനത്തില്‍ സംസാരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സുസ്ഥിരത എന്നീ മേഖലയിലാകും പ്രധാന ചര്‍ച്ച. അയ്യായിരത്തിലേറെ പേര് റിറ്റ്സ് കാള്‍ട്ടണില്‍ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.
ആഗോള നിക്ഷേപകരെ സൗദിയിലെത്തിക്കാന്‍ സൗദി കിരീടാവകാശി രൂപം നല്‍കിയതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്. സൗദിയിലെ നിക്ഷേപത്തേയും കോവിഡാനന്തര വെല്ലുവിളികളെപ്പറ്റിയും ചർച്ച നടത്തും. സൗദിയിലെ പ്രധാന ടൂറിസം മേഖലയിലെ മാറ്റങ്ങളുടെ പ്രഖ്യാപനം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ പ്രഖ്യാപനങ്ങളും ഉണ്ടാകും.