തിരുവനന്തപുരം: സംസ്ഥാനത്ത് മള്‍ട്ടിപ്ലക്സ് ഉള്‍പ്പടെയുള്ള സിനിമ തിയേറ്ററുകള്‍ തിങ്കളാഴ്ചതന്നെ തുറക്കും. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതിയുണ്ട്.
തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകുമെന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് സിനിമകളാവും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. നവംബര്‍ ആദ്യവാരം മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
സിനിമാ സംഘടനകളുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തിയേറ്റര്‍ തുറക്കുന്നതിന് തീരുമാനമായത്. തിയേറ്റര്‍ സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രി സംഘടനാ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.