മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണോ

മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണോ? മുളപൊട്ടിയ ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നിങ്ങനെ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിൽ നേരിയ തോതിൽ വിഷാംശ അടങ്ങിയതാണ്. ഗ്ലൈക്കോ ആൽക്കലോയിഡ് അമിതമാകുന്നത് ഛർദി, വയറിളക്കം, വയറുവേദന, തലവേദന, പനി, വേഗത്തിലുള്ള നാഡിമിടിപ്പ്, കുറഞ്ഞ രക്തസമ്മർദം, മറ്റ് പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കരണമായേക്കാമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, ഉരുളക്കിഴങ്ങിൽ മുളവരുന്നതോടെ പോഷകമൂല്യവും കുറഞ്ഞു തുടങ്ങും. മുളപ്പിച്ചതോ പച്ച നിറമായോ മാറിയ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.