ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു: മൂന്നാമത്തേത് ഉയര്‍ത്തി

    ഇടുക്കി: ചൊവ്വാഴ്ച തുറന്ന ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഷട്ടര്‍ നമ്പരുകളായ രണ്ട്, നാല് എന്നിവയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ അടച്ചത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 35 സെന്റിമേറ്ററില്‍നിന്നും 40 സെന്റിമീറ്ററിലേയ്ക്ക് ഉയര്‍ത്തി.

    2013 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി. നിലവില്‍ 2398.20 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 94.37 ശതമാനമാണ്.