കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന യാത്രക്കാരുടെ ആവശ്യം അംഗീകരിച്ച് കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതല്‍ എട്ടുമണി വരെയും വൈകിട്ട് എട്ട് മുതല്‍ 10.50 വരെയും ടിക്കറ്റ് നിരക്ക് 50 ശതമാനം കുറച്ചതായി കെ.എം.ആര്.എല്‍ അറിയിച്ചു. യാത്രാ ഇളവ് ഈ മാസം 20 മുതല്‍ നിലവില്‍വരും.
കൊച്ചി 1 കാര്‍ഡ്, ക്യു.ആര്. ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ആനുകൂല്യം ലഭിക്കും. മെട്രോ യാത്ര കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള നടപടികളുമായി കെ.എം.ആര്.എല്‍ മുന്നോട്ടുപോവുകയാണ്.