നിങ്ങളോടുള്ള ബഹുമാനം നഷ്ടമാകുന്നു; ദിലീപിന് മലയാളി വീട്ടമ്മയുടെ തുറന്നകത്ത്

മലയാളികളും മാധ്യമങ്ങളും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു ദിലീപ്-കാവ്യ വിവാഹം. വിഷയത്തില്‍ എതിര്‍പ്പുകളും അനുകൂല സ്വരങ്ങളും ഏറെ. എന്നാല്‍, താന്‍ വിവാഹിതനാകുന്നു എന്ന് അറിയിച്ചുകൊണ്ട് വിവാഹത്തിന് ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ് ദിലീപ് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത ലൈവ് വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ലൈവ് വീഡിയോയിലെ വാചകങ്ങളെ കീറിമുറിച്ച് പരിശോധിച്ചുകൊണ്ട് ഒര മലയാളി വീട്ടമ്മ ദിലീപിന് എഴുതിയ ഒരു തുറന്ന കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കാവ്യ മാധവനെ വിവാഹം ചെയ്തതില്‍ ദിലീപിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് തുടങ്ങിയിട്ടുള്ള കത്തില്‍ തനിക്ക് വിവാഹത്തിന്റെ വിശേഷങ്ങളല്ല പറയാനുള്ളതെന്നും താങ്കള്‍ പോസ്റ്റുചെയ്ത വീഡിയോയെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്നും ആദ്യഭാഗത്തു തന്നെ വീട്ടമ്മ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ പേരില്‍ ബലിയാടായ കാവ്യ മാധവനെ നിങ്ങള്‍ രക്ഷിച്ചു എന്നാണ് താങ്കളുടെ വാക്കുകള്‍ കേള്‍ക്കുന്ന ആര്‍ക്കും തോന്നുക. ഒരു ബലിയാടായത് കൊണ്ട് മാത്രമാണ് നിങ്ങള്‍ കാവ്യയെ വിവാഹം ചെയ്തത് എന്ന് പറയുമ്പോള്‍ ബോളിവുഡ് സിനിമയിലെ രംഗം പോലെയാണ് തോന്നുന്നത്.

എത്രമാത്രം കാവ്യയോട് ഇഷ്ടമുണ്ടെന്നല്ല, മാധ്യമങ്ങളും ആളുകളും പറഞ്ഞത് കൊണ്ട് കാവ്യയെ വിവാഹം ചെയ്യുന്നു എന്നാണ് നിങ്ങള്‍ പറഞ്ഞത്. എന്ന് വെച്ചാല്‍ നിങ്ങളുടെ പേരുമായി പത്തിരുപത് നടിമാരുടെയെങ്കിലും പേര് പറഞ്ഞുകേട്ടു എന്ന് വെച്ചാല്‍ അവരെയെല്ലാവരെയും നിങ്ങള്‍ വിവാഹം ചെയ്യുന്നു എന്നാണോ അതിന് അര്‍ഥമെന്നും കത്തില്‍ ചോദിക്കുന്നു.