അഹമ്മദാബാദ്: ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഗോവ, മധ്യപ്രദേശ്, ഹരിയാന മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗുജറാത്തിനെ പുതിയ വികസന പാതയിലേയ്ക്ക് നയിക്കാന്‍ ഭൂപേന്ദ്ര പട്ടേലിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.