തൃശൂരില്‍ യുവാവിനെ ആളുമാറി പോലീസ് മര്‍ദിച്ചതായി പരാതി

തൃശൂരില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത യുവാവിന് പോലീസിന്റെ ക്രൂര മര്‍ദനം. കുറ്റൂര്‍ സ്വദേശി പി.എസ് ശരത്തിനാണ് മര്‍ദനമേറ്റത്. ഇയാളുടെ ശരീരത്ത് ലാത്തി ഉപയോഗിച്ച് മര്‍ദിച്ചതിന്റെ അടയാളങ്ങള്‍ വ്യക്തമാണ്.

നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന അടിപിടിയുടെ പേരില്‍ ശരത് എന്നയാളെ പോലീസ് തിരഞ്ഞിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ശരത്തിനെ അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുക്കുന്ന സമയത്തും പോലീസ് ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ യുവാവിനെ മര്‍ദിച്ചതായും പറയുന്നു. വിയ്യൂര്‍ സ്‌റ്റേഷനിലെ പോലീസ് സംഘമാണ് മര്‍ദനത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.