മോഡിയെ പിന്തള്ളി ; ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ തെരഞ്ഞത് സണ്ണി ലിയോണിനെ

ഇന്ത്യക്കാര്‍ ഇക്കൊല്ലം ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തെരഞ്ഞെത് സണ്ണി ലിയോണിനെ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും നടന്‍ സല്‍മാന്‍ ഖാനെയും പിന്നിലാക്കിയാണ് സണ്ണി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. യാഹൂ ഇന്ത്യയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത് .തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സണ്ണി ലിയോണെ തേടി ഈ നേട്ടം എത്തുന്നത്.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ട പുരുഷ സെലിബ്രിറ്റി സല്‍മാന്‍ ഖാനാണ്. പിന്നലെ കപില്‍ ശര്‍മ്മ, അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍ എന്നിവരുമുണ്ട്.

വനിതാ സെലിബ്രിറ്റികളില്‍ ബിപാഷ ബസുവാണ് സണ്ണിയ്ക്ക് പിന്നാലെയുള്ളത്. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണിനും നാലാം സ്ഥാനം കത്രീന കൈഫിനുമാണ്.