തിരുവനന്തപുരം: രാജ്യത്തെ അതിവേഗം വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ജെബിസിപിഎല്‍) വൃക്കരോഗ മേഖലയിലേക്ക് കടക്കുന്നു. ഇതിനായി ‘റെനോവ’ എന്ന പേരില്‍ പുതിയ ഡിവിഷന് കമ്പനി രൂപം നല്കി. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നു നിര്‍മിക്കുന്ന മുന്‍നിരകമ്പനികളിലൊന്നാണ് ജെബി കെമിക്കല്‍സ്.
വിട്ടുമാറാത്ത വൃക്ക രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന രോഗികളുടെ ആവശ്യം നിറവേറ്റുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. വൃക്കരോഗികളിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു മുതല്‍ വൃക്കരോഗത്തിനുള്ള മരുന്നുകള്‍ വരെ നിര്മിക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. സിലാക്കര്‍, നിക്കാര്‍ഡിയ എന്നിവ ജെബി കെമിക്കല്‍സിന്റെ രണ്ടു പ്രശസ്ത രക്തസമ്മര്‍ദ്ദ നിയന്ത്രണ മുരുന്നുകളാണ്.