തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. തലസ്ഥാന നഗരത്തിലെ പല പ്രധാന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
ന്യൂനമര്‍ദത്തിന് മുന്നോടിയായാണ് മഴ കനക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ 128 മില്ലി ലിറ്റര്‍ മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് സൂചന.