കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്റ് (ലീഗൽ), ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ്) തസ്തകകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ അപേക്ഷ നൽകാം. ജൂനിയർ കൺസൽട്ടൻറ് (അക്കൗണ്ട്സ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയായവർ ആയിരിക്കണം. 15 വർഷത്തെ എക്സ്പീരിയൻസും 64 വയസിൽ താഴെ പ്രായമുള്ള ആളുമായിരിക്കണം.
ജൂനിയർ കൺസൽട്ടൻറ് (ലീഗൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എൽഎൽബി ഡിഗ്രി കരസ്ഥമാക്കിയിരിക്കണം. 1.1.2021 അനുസരിച്ച് പ്രായം 30 വയസിൽ കൂടാൻ പാടില്ല. കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയമെങ്കിലും അഭിഭാഷക രംഗത്തുണ്ടായിക്കണം. വിശദ വിവരങ്ങൾക്ക് www.erckerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക