പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഇന്ന് വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളം 23000 മുതൽ 24000 രൂപ വരെ വർധിപ്പിക്കണമെന്നും ജീവനക്കാരുടെ പെൻഷൻ പ്രായം രണ്ട് വർഷം കൂട്ടണമെന്നും ശുപാർശ ചെയ്യുന്നതാണ് ശമ്പള കമ്മീഷന്റെ റിപ്പോർട്ട് എന്നാണ് അറിയാൻ കഴിയുന്നത്.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സർക്കാരിന് താങ്ങാൻ കഴിയുന്ന വർധനയെ ശുപാർശ ചെയ്യാവൂ എന്ന് സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ന് വൈകിട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിക്കും.