ഓപ്പറേഷൻ ഈഗിൾ ഐ: ഡ്രോണുകൾ നിരീക്ഷണത്തിനായി ഉപയോഗിച്ച് കേരളാ പോലീസ്

കോവിഡ് 19 – ലോക്ക് ഡൗണിന്റെ   പശ്ചാത്തലത്തില്‍ നിരീക്ഷണത്തിനായി കേരള പോലീസ് സംസ്ഥാന വ്യാപകമായി ഡ്രോൺ ഉപയോഗിക്കുന്നത് ഏറെ സഹായകമായി. ഡ്രോണുകൾ ഉപയോഗിച്ച് നടത്തുന്ന നിരീക്ഷണം “Operation Eagle_Eye” സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് അവലോകനം ചെയ്തു.

നിയന്ത്രണങ്ങള്‍ മറികടന്ന് പുറത്തിറങ്ങുന്നവരെ കണ്ടെത്തുന്നതിനും, ജനം കൂട്ടംകൂടുന്നതും വാഹനങ്ങളുടെ നീക്കം മനസിലാക്കുന്നതിനും ഡ്രോണില്‍ നിന്നുളള ദൃശ്യങ്ങള്‍ പോലീസിന് ഏറെ സഹായകമായി. സംസ്ഥാനത്തെ തീരദേശങ്ങളുടെ നിരീക്ഷണത്തിനും പോലീസ് ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.

കേരള പോലീസ് സൈബര്‍ ഡോമിന്‍റെ നേതൃത്വത്തില്‍ വിവിധ ഡ്രോണ്‍ അസോസിയേഷനുകളുമായി ചേര്‍ന്നാണ് നിരീക്ഷണം നടത്തുന്നത്. 300 ല്‍ പരം ഡ്രോണുകളാണ് ഇതിനായി പോലീസ് ഉപയോഗിച്ചു വരുന്നത്.