2000ന് മുകളിലുള്ള യുപിഎ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കല്‍ ഉടനില്ല

2000 രൂപയ്ക്ക് ബിസിനസ് സ്ഥാപനങ്ങളില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് എംഡിആര്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള നീക്കം നീട്ടി. തീരുമാനം നീട്ടിയതായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് വ്യക്തമാക്കിയത്. എന്നാല്‍ ദീപാവലിക്ക് ശേഷം തീരുമാനം നിലവില്‍വരുമെന്നാണ് വിവരം.

2000ന് മുകളിലുള്ള യുപിഎ ഇടപാടുകള്‍ക്ക് 0.25 മുതല്‍ 0.45 വരെ ചാര്‍ജ് ഈടാക്കാനാണ് പദ്ധതിയിടുന്നത്. ഈ നീക്കത്തിന് എതിരെ കടുത്ത എതിര്‍പ്പുമായി വ്യവസായികള്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. 2000ന് മുകളിലുള്ള തുകകള്‍ 2000ല്‍ താഴെ പല തവണകളായി പണം ഈടാക്കി സര്‍ക്കാര്‍ നീക്കത്തെ ചെറുക്കാനാണ് ചെറുകിട വ്യവസായികള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ വലിയ പണമിടപാടുകള്‍ നടത്തുന്ന വ്യവസായികള്‍ക്ക് ഈ മാര്‍ഗം പ്രായോഗികമല്ല.