അഭിനന്ദനെ പിടിച്ചുകൊണ്ടു പോയ പാക് സൈന്യത്തെ നാട്ടുകാര്‍ വരവേറ്റത് റോസാപൂ വിതറി; പിടിക്കപ്പെടും മുമ്പ് ഇന്ത്യന്‍ പൈലറ്റ് ചില രേഖകള്‍ വിഴുങ്ങി ; മറ്റുള്ളവ സമീപത്തെ കുളത്തിലെ ചേറില്‍ താഴ്ത്തി

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദ് വര്‍ദ്ധമാനെ പിടിച്ച പാക് സൈന്യത്തെ നാട്ടുകാര്‍ സ്വീകരിച്ചത് റോസാപ്പുക്കള്‍ വഴിയില്‍ വിതറി. ക്വില്ലാന്‍ എന്ന പ്രദേശത്ത് വീണ അഭിനന്ദനെ ഹൊറാനില്‍ നിന്നും 58 കിലോമീറ്റര്‍ അകലെയുള്ള മുസാഫറാബാദിലെ ഭിംബര്‍ സൈനിക താവളത്തിലേക്ക് ആയിരുന്നു പാക് സൈന്യം കൊണ്ടുപോയത്.

പാക് സൈന്യം അഭിനന്ദനെ കൊണ്ടുപോകുന്ന വഴിയില്‍ നാട്ടുകാര്‍ റോസാദളങ്ങള്‍ ഇരുവശത്തും നിന്ന് വിതറുകയുണ്ടായി. ഇന്ത്യന്‍ സൈനികനെ പിടിച്ച ശേഷം അനേകം വീഡിയോകള്‍ പകര്‍ത്തി. പിന്നീട് നാട്ടുകാരുടെയും ഇന്ത്യന്‍ തകര്‍ത്ത ജെയ്‌ഷെ ഭീകരകേന്ദ്രം ഖൈബര്‍ പഖ്ത്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്നും പുറത്തുവന്ന ജിഹാദി ഭീകരരുടെയും മുന്നിലൂടെ പരേഡ് നടത്തി. ഈ വീഡിയോയാണ് പിന്നീട് യുദ്ധത്തടവുകാരെ സംരക്ഷിക്കാനുള്ള ജനീവ കരാര്‍ വെച്ചുള്ള അന്താരാഷ്ട്ര ഇടപെടലുകള്‍ക്കും കാരണമായതും പാകിസ്താന് സമ്മര്‍ദ്ദം ഉണ്ടാക്കിയതും.

പിടിക്കപ്പെടും മുമ്പ് പാക് സൈന്യത്തിന്റെ കൈവശം കിട്ടാതിരിക്കാന്‍ കയ്യില്‍ ഇരുന്ന രഹസ്യ രേഖകളെല്ലാം അഭിനന്ദന്‍ നശിപ്പിച്ചിരുന്നു. ചിലത് വിഴുങ്ങിയപ്പോള്‍ സര്‍വൈവല്‍ കിറ്റില്‍ ഉണ്ടായിരുന്ന മറ്റു പേപ്പറുകള്‍ അടുത്തുള്ള കുളത്തില്‍ മുക്കി. രക്തവും മണ്ണും കലര്‍ന്ന ചില രേഖകള്‍ പിങ്ക് നിറത്തിലുള്ള ഒരു പുസ്തകം നീല നിറത്തിലുള്ള ഒരു നോട്ട്ബുക്ക്, ഒരു മാപ്പ് എന്നിവ കുളത്തില്‍ നിന്നും കണ്ടെത്തി.

നിയന്ത്രണ രേഖയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ പാക് അധീന കശ്മീരിലെ ഭീംബര്‍ ജില്ലയിലെ ഹൊറാന്‍ ഗ്രാമത്തില്‍ അഭിനന്ദനെ അകപ്പെടുത്തിയത് മൊഹമ്മദ് റസാഖ് ചൗധരി, ഷൊയബ്, റാസാ എന്ന നാട്ടുകാരാണ്. രാവിലെ 8.54 ന് ആകാശത്തു കൂടി ഒരാള്‍ വരുന്നത് 58 കാരനായ രാഷ്ട്രീയക്കാരന്‍ ചൗധരിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

തന്റെ വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി ഒരു ഇന്ത്യന്‍ വിമാനം വീണതിന് പിന്നാലെ ഒരാള്‍ പാരച്യൂട്ടില്‍ താഴുന്നത് ഇയാള്‍ കണ്ടു. ഉടന്‍ തന്നെ സുഹൃത്തുക്കളായ ഷൊയബിനെയും റാസയേയും വിളിച്ചുവരുത്തുകയും അത് വീഴുന്നത് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ഇവരെ ഉദ്ധരിച്ച് പാക് പത്രം ഡോണ്‍ പറയുന്നു.

LEAVE A REPLY