ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ 2026ഓടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും

ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ 2026ഓടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍. ലബോറട്ടറി പരീക്ഷണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതായി ഐ.ഐ.എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ. ആനന്ദ് കുമാര്‍ വ്യക്തമാക്കി. രണ്ടും മൂന്നും ഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കും. വാക്‌സിന്റെ സുരക്ഷയാണ് ഒന്നാംഘട്ടത്തില്‍ പ്രധാനമായും വിലയിരുത്തിയത്. ഒന്നാംഘട്ടം വളരെ വിജയമായിരുന്നു. പ്രതികൂലമായ ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ വൈറസ് സ്‌ട്രെയിന്‍സ് ഐ.ഐ.എല്ലിന് ലഭിച്ചത്. രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ റിപ്പോര്‍ട്ട് പുറത്തുവിടും. 2026 പകുതിയോടെ വാക്‌സിന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും എന്നും അദ്ദേഹം വ്യതമാക്കി. ഡെങ്കിക്ക് കൂടാതെ സിക വൈറസ് ബാധക്കും ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ.എഫ്.ഡി) എന്ന അസുഖത്തിനും വാക്‌സിന്‍ നിര്‍മാണം കമ്പനിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY