മഴ തിരിച്ചുവന്നേക്കും: അടുത്ത നാല് ദിവസങ്ങള്‍ നിര്‍ണായകം

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അടക്കം മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത നാല് ദിവസങ്ങളില്‍ കേരളത്തില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ കുറഞ്ഞ് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴമുന്നറിയിപ്പ് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്.