പി.എസ്.സി നിയമന വിവാദങ്ങളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ അര്‍പ്പിക്കാന്‍ സിനിമാ താരങ്ങള്‍. നീറ്റ് പരീക്ഷാ വിവാദത്തിലെ പ്രതികരണത്തിന് പിന്നാലെ പി.എസ്.സി വിഷയത്തില്‍ താരങ്ങള്‍ മൗനം പാലിക്കുന്നതിനെ ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ്.സി വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് സിനിമാ താരങ്ങള്‍ മുതിര്‍ന്നത്.
രഞ്ജിനി ഹരിദാസ്, ടൊവിനോ തോമസ്, നസ്ലിന്, ചന്തു സലിംകുമാര്‍, ലിയോണ ലിഷോയ്, ദീപ തോമസ് തുടങ്ങിയവര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നേക്കുമെന്നാണ് സൂചന.


















