പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും സിനിമകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് വിദ്യാബാലന്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും സിനിമകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തുന്ന വിഷയത്തില്‍ പ്രതികരണവുമായി നടി വിദ്യാ ബാലന്‍.

ഇക്കുറി ശക്തമായ നിലപാട് കൈകൊള്ളണമെന്നാണ് വിദ്യയുടെ അഭിപ്രായം. കലയ്ക്ക് രാഷ്ര്ടീയമോ മറ്റേതെങ്കിലും തലത്തിലോ ഉള്ള പരിധികള്‍ കല്‍പ്പിക്കരുതെന്നാണ് താന്‍ എപ്പോഴും വിശ്വസിച്ചിരുന്നതെന്ന് താരം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു നിലപാട് സ്വീകരിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് വിദ്യ അഭിപ്രായപ്പെട്ടു.

” ആളുകളെ ഒന്നിച്ചു നിര്‍ത്താന്‍ കലയോളം മികച്ച മറ്റൊരു മാര്‍ഗ്ഗമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് സംഗീതമായാലും നൃത്തമായാലും കവിതയായാലും സിനിമയായാലും ശരി. പക്ഷെ ഇത്തവണ ഈ രീതിയില്‍ നിന്നൊരു ഇടവേള എടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. എന്നിട്ട് ഭാവിയിലേക്കായി എന്തു ചെയ്യാം എന്ന് ചിന്തിക്കണം. ചില സമയങ്ങളില്‍ ചില കടുപ്പമുള്ള തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടിവരും” വിദ്യ വ്യക്തമാക്കി.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവര്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ രീതിയില്‍ അപലപിച്ചതിന് പിന്നാലെയാണ് തന്റെ അഭിപ്രായവുമായി വിദ്യാ ബാലനും രംഗത്ത് എത്തിയത്.

LEAVE A REPLY