കര്‍ണാടകത്തില്‍നിന്ന് വില്‍പനക്കായി എത്തിച്ച 1000 കിലോ ഗ്രാം പഴകിയ മീന്‍ പിടികൂടി.

വൈറ്റില :കര്‍ണാടകത്തില്‍നിന്ന് വില്‍പനക്കായി എത്തിച്ച 1000 കിലോ ഗ്രാം പഴകിയ മീന്‍ പിടികൂടി. കൊച്ചി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍പരിശോധനയിലാണ്, ലോറിയില്‍ കൊണ്ടുവന്ന മീന്‍ പിടിച്ചത്.ലോറിയില്‍ ശീതീകരണ സംവിധാനമുണ്ടായിരുന്നില്ല. 30 കിലോ വീതമുള്ള 33 പെട്ടികളിലായിരുന്നു മീന്‍. മീന്‍ അതിര്‍ത്തി കടത്തി കൊണ്ടുവന്നയാളില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കിയെന്നും മീന്‍ നശിപ്പിച്ചതായും നഗരസഭ അധികൃതര്‍ പറഞ്ഞു.

LEAVE A REPLY