നടന്‍ പ്രകാശ് രാജിന് എതിരെ ജാമ്യമില്ലാ വാറന്റ്

നടന്‍ പ്രകാശ് രാജിന് എതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ബംഗളൂരു മജിസ്‌ട്രേറ്റ് കോടതി. മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടര്‍ ഐഡികളുണ്ടെന്ന കേസിലാണ് നടപടി. 3 തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാതിരുന്ന സാഹചര്യത്തിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ധര്‍മസ്ഥല വിവാദത്തില്‍ പ്രകാശ് രാജ് ബംഗളൂരുവില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഈ സമയം അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയിരുന്നുവെങ്കിലും പോലീസ് നേരിട്ട് സമന്‍സ് നല്‍കിയിരുന്നില്ല. അന്ന് സമന്‍സ് നല്‍കാത്തതില്‍ പോലീസിന് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.