ഇനി വി.ഡി.എസ് നയിക്കും

നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ കേരള മുഖ്യമന്ത്രിയായി മുന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പേര് നിര്‍ദ്ദേശിച്ച് എ.ഐ.സി.സി. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെയാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പേര് ഉയര്‍ന്നുകേണ്ട കോണ്‍ഗ്രസ് നേതാക്കന്മാരായ രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പ്രതികരിച്ചു.

വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ കെ.സി വേണുഗോപാല്‍ തയ്യാറായില്ല. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ രമേശ് ചെന്നിത്തല ഗുരുവരായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി തൃശൂരിലേയ്ക്ക് പോയെന്നാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങാണ് ഇനി പുറത്തുവരാനുള്ളത്. ഭൂരിപക്ഷ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ കെ.സി വേണുഗോപാലിന് ആയിരുന്നതിനാല്‍ എതിര്‍ ചേരിയില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ വി.ഡി തയ്യാറാകുമോ എന്നത് ഇനി കാത്തിരുന്ന് കാണാം.