സി.ജെ റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് പിന്നാലെ സിജെ റോയി ആത്മഹത്യ ചെയ്ത സംഭവം സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പ്രമേയത്തില്‍ പ്രതിപക്ഷം ചൂണ്ടികാണിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികളുടെ നീണ്ട പീഡനം മൂലം ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ എന്‍.ഡി.എ ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുള്ളതായി അടിയന്തര പ്രമേയത്തില്‍ എംപി ചൂണ്ടിക്കാട്ടി.