ദക്ഷിണ റെയിൽവേയിൽ 109 വണ്ടികൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചു. കേരളത്തിലെ ഏഴ് സ്റ്റേഷനുകളിലായി 13 വണ്ടികളുടെ സ്റ്റോപ്പ് മാത്രമാണ് പട്ടികയിലുള്ളത്. ജനുവരി 26 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള തീയതികൾക്കുള്ളിൽ പുതിയ സ്റ്റോപ്പുകളിൽ വണ്ടികൾ നിർത്തിത്തുടങ്ങും. കോവിഡിന് ശേഷം നിർത്തലാക്കിയതും പുനഃസ്ഥാപിച്ചതും പുതുതായി അനുവദിച്ചതുമായ സ്റ്റോപ്പുകൾ ഇതിലുണ്ട്. കേരളത്തിലെ 25-ലധികം സ്റ്റേഷനുകളിൽ ഇപ്പോഴും തീവണ്ടികൾ നിർത്തുന്നില്ല. രാത്രി 12-നും പുലർച്ചെ നാലിനും ഇടയിൽ നിർത്തിയിരുന്ന ചെറുസ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കാൻ ബാക്കിയുളളത്. സ്റ്റേഷൻ വരുമാനത്തിന്റെ കണക്ക് അടിസ്ഥാനമാക്കി കോവിഡിന് ശേഷം നൂറോളം സ്റ്റോപ്പുകളാണ് കുറച്ചത്.



















