ക്ഷേത്രോത്സവത്തിനിടെ ഗാനമേളയുടെ ഭാഗമായി ഗണഗീതം പാടാനുള്ള ശ്രമം തടഞ്ഞ് സി.പി.എം. കണ്ണൂരില്‍ കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പന്‍ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ഗായകസംഘം സംഘപരിവാര്‍ അനുകൂലമായ ഗണഗീതം പാടാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. വിവിധ രാഷ്ട്രീയ വിശ്വാസമുള്ളവര്‍ ഭാഗമായ ക്ഷേത്രത്തില്‍ ഉത്സവത്തിനോട് അനുബന്ധിച്ച് സംഘപരിവാര്‍ അനുകൂല ഗാനം ആലപിക്കുന്നത് വിശ്വാസ സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് സി.പി.എം നേതാക്കള്‍ പ്രതികരിച്ചു.
ഗാനം ആലപിക്കാനുള്ള ശ്രമം തടഞ്ഞത് ആര്‍.എസ്.എസ് – സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേയ്ക്കും നയിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ ഇരുവിഭാഗവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.


















