അറിയാം ഓറഞ്ചിന്റെ ആരോഗ്യ ഗുണങ്ങൾ

ആരോഗ്യത്തിന്റെയും ഊർജ്ജത്തിന്റെയും പ്രകൃതിദത്തമായ ഉറവിടമാണ് ഓറഞ്ച്. വിറ്റാമിൻ സി, ഫൈബർ, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയായ ഈ ഫലം നമ്മുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പോലുള്ള ആഗോള ആരോഗ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഗവേഷണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഓറഞ്ചിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കും. കൂടാതെ, വിറ്റാമിൻ സി സമ്മർദം, വിഷാദം എന്നിവ കുറക്കാൻ സഹായിക്കുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് നിയന്ത്രിക്കുന്നതിലും സഹായിക്കുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്.