മുടിയുടെ അറ്റം മുറിച്ചാൽ മുടി വളരുമോ?

മുടിയുടെ അറ്റം വെട്ടിയാലേ മുടി ധാരാളമായി വളരൂ എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിന്‍ എന്ന പ്രോട്ടീന്റെ പിന്തുണയോടെയാണ് കോശങ്ങള്‍ രൂപപ്പെടുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു മാസത്തില്‍ ശരാശരി അര ഇഞ്ച് വരെ മുടി നീളം വെക്കും. ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് ആറ് ഇഞ്ച് നീളം. ജനിതകം, പ്രായം, ആരോഗ്യം, ഭക്ഷണക്രമം എന്നിയാണ് മുടിയുടെ വളര്‍ച്ചയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.