ഭാരതത്തിലെ ആദ്യ ആന്റി സ്‌മോഗ് ടവര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുകയെന്നത് വെറും ആശങ്കകള്‍ മാത്രമായല്ല സുപ്രധാന ആവശ്യമായാണ് പരിഗണിക്കേണ്ടത് എന്ന് വീണ്ടും തെളിയിച്ച് ഭാരതം. ഈ ദിശയില്‍ പുതിയ തുടക്കമാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ശീതകാലത്തെ വായൂമലിനീകരണ തോത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ആദ്യത്തെ സ്‌മോഗ് ടവര്‍ ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ സ്ഥാപിച്ചു.

സപ്തംബര്‍ 7ന് കേന്ദ്രപരിസ്ഥിതി-കാലാവസ്ഥാ വ്യതിയാനവകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ടവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടവറിലെ വായൂ ശുദ്ധീകരണ സംവിധാനം തയ്യാറാക്കിയത് മിനിസോട്ട സര്‍വ്വകലാശാലയാണ്. സെക്കന്റില്‍ ആയിരം എം3 വായൂസഞ്ചാരം ഉറപ്പാക്കുന്നതിനായി 40 വലിയ ഫാനുകളാണ് ടവറിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ദേശീയ ശുദ്ധവായൂ പദ്ധതി(എന്‍സിഎപി) പ്രകാരം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാണ എന്ന പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY