എയര്‍പോര്‍ട്ട് ഓപറേഷന്‍, ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ എയര്‍പോര്‍ട്ട് ഓപറേഷന്‍, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍ കാമ്പസില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ക്ലാസ്സുകള്‍ ആരംഭിക്കും.

പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി ആറ് മാസം. ഇംഗ്ലിഷ്/ഹിന്ദി ഭാഷ പ്രാവീണ്യം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ www.kittsedu.org ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9567869722.

LEAVE A REPLY