‘കള്ളപ്പണക്കാരെയെല്ലാം പൂട്ടും: മണിച്ചിത്രത്താഴിട്ട് പൂട്ടും’: ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസിലും സിപിഎമ്മിലും വിലസുന്ന കള്ളപ്പണക്കാരെയെ്‌ലാം മണിച്ചിത്രത്താഴിട്ട് പൂട്ടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബിജെപിക്കു മടിയില്‍ കനമില്ലാത്തതുകൊണ്ട് പേടിയില്ലെന്നും അവര്‍ പറഞ്ഞു.

കള്ളപ്പണക്കാരെ ഇല്ലാതാക്കി സാമ്പത്തിക ശുചീകരണം വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിലെത്തിയതെന്നും ജനങ്ങളോടുള്ള വാഗ്ദാനം ബിജെപി പാലിക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയോട് പിടിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചു നിന്നാല്‍ മാത്രമേ കഴിയൂ എന്ന നിലയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. സിപിഎം പാട്ടകുലുക്കി പിരിച്ച പണമെന്ന പേരില്‍ ഇത്രയും നാള്‍ ഒഴുക്കിയിരുന്നത് കള്ളപ്പണമായിരുന്നുവെന്നും 4000 കോടി രൂപ ആസ്തിയുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും അവര്‍ പറഞ്ഞു.

സഹകരണമേഖലയുടെ പേരില്‍ നിയമസഭയില്‍ ഇരുകൂട്ടരും നടത്തിയ നാടകം പാവപ്പെട്ടവരെ ഭീതിയിലാഴ്ത്തിയെന്നും ഓമനകുട്ടന്‍പിള്ള ആത്മഹത്യ ചെയ്യാന്‍ കാരണം പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയുമാണെന്നും ശോഭ കുറ്റപ്പെടുത്തി.

LEAVE A REPLY