സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തയ്യാറാക്കിയ സമ്പർക്ക പട്ടികയിൽ ആകെ 345പേർ. മലപ്പുറത്ത് 211പേരും പാലക്കാട് 91പേരും കോഴിക്കോട് നിന്നുള്ള 43 ആരോഗ്യപ്രവർത്തകരും പട്ടികയിൽ ഉൾപ്പെടുന്നു. സാമ്പിൾ പരിശോധനാഫലങ്ങൾ പുറത്തുവരുന്നതിന് മുമ്പേ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നു. സമ്പർക്ക പട്ടികയിൽ പെടാതെപോയ ആരെങ്കിലുമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ആശുപത്രികളിൽ സുരക്ഷാ ഉപകരണങ്ങളടക്കം സജ്ജീകരിക്കുന്നുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് ഉടൻ പുറത്തുവിട്ടേക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വവ്വാലുകളെ പടക്കം പൊട്ടിച്ച് ഓടിക്കുന്നത് അടക്കമുള്ള നീക്കങ്ങളിൽ നിന്നും പിന്മാറണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



















