മഴക്കാലം വരവായി, ആവി പിടിക്കുന്നത് നല്ലതാണോ? പനി, ജലദോഷം, ചുമ തുടങ്ങി എന്ത് പ്രശ്നം വന്നാലും ആദ്യം ആവി പിടിക്കുകയാണ് പലരുടെയും രീതി. ആവി പിടിക്കുന്നത് രോഗത്തിൽ നിന്ന് പൂർണ മുക്തി നൽകില്ലെങ്കിലും ചെറിയൊരു ആശ്വാസം കിട്ടാൻ സഹായിക്കും. നീരാവി ശ്വസിക്കുന്നത് നാസികാദ്വാരം തുറക്കാൻ സഹായിക്കും. മാത്രമല്ല വീർത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റുവാനും ആവി പിടിക്കുന്നത് ഏറെ നല്ലതാണ്. ചൂടുള്ള നീരാവി കഫത്തെ നേർത്തതാകാനും, ഇത് കൂടുതൽ എളുപ്പത്തിൽ കഫത്തിനെ ശരീരത്തിൽ നിന്ന് നീക്കാൻ സഹായിക്കുന്നു. കുറച്ച് സമയത്തേക്ക് എങ്കിലും ചെറിയൊരു ആശ്വാസം നൽകാൻ ആവി പിടിക്കുന്നത് ഗുണകരമാണ്. ആവി പിടിക്കുന്ന പാത്രത്തിൽ നിന്ന് 8 മുതൽ 12 ഇഞ്ച് അകലെ വരെ തല അകറ്റി വെച്ച ശേഷവും, കണ്ണുകളിലേക്ക് നേരിട്ട് നീരാവി അടിക്കാതെ ശ്രദ്ധിക്കുകയും വേണം. അതേസമയം 15 മിനിറ്റിൽ കൂടുതൽ നേരം ആവി പിടിക്കരുത് എന്നും വിദഗ്ദ്ധർ പറയുന്നു. ഓർക്കുക ജലദോഷം, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയിൽ നിന്ന് ആവി പിടിക്കുന്നത് വേഗം ആശ്വാസം നൽകുമെങ്കിലും, ഇത് നിങ്ങളുടെ അണുബാധയെ പൂർണമായി മാറ്റുന്നില്ല, അതിനാൽ ഒരു ആരോഗ്യ വിദഗ്ദ്ധനെ നിർദേശവും സ്വീകരിക്കുക.






















