സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെയും തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. ഏപ്രില്‍ 6 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കുക.