പുരുഷന്മാർക്കും പ്രസവവേദന

പുരുഷന്മാർക്കും പ്രസവവേദന അടക്കമുള്ള ഗർഭകാല പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. മോണിങ്‌ സിക്‌നെസ്സും , ഓക്കാനവും ഛർദിയും എന്തിനേറെ പറയുന്നു വയർ വേദനയടക്കം ഒരു സ്‌ത്രീ അനുഭവിക്കുന്ന ഗർഭകാല ബുദ്ധിമുട്ടുകൾ എല്ലാം പുരുഷനും വരുന്ന അപൂർവ സാഹചര്യമാണ്‌ കൂവേഡ്‌ സിൻഡ്രോം. സിംപതെറ്റിക്‌ പ്രെഗ്നൻസി, മെയിൽ പ്രെഗ്നൻസി എക്‌സ്‌പീരിയൻസ്‌ എന്നെല്ലാം അറിയപ്പെടുന്ന സ്ഥിതിവിശേഷമാണ്‌ കൂവേഡ്‌ സിൻഡ്രോം. സ്‌ത്രീകളുടേതിന്‌ സമാനമായി ഓക്കാനം, ഭാരവർധന, വയർ വേദന, വയർ കമ്പനം, മൂഡ്‌ മാറ്റങ്ങൾ, ഉത്‌കണ്‌ഠ, ദേഷ്യം, പ്രസവ വേദന, അച്ചാർ അടക്കം ചില ഭക്ഷണങ്ങളോട്‌ താത്‌പര്യം, ചില ഭക്ഷണങ്ങളോട്‌ വെറുപ്പ്‌ തുടങ്ങിയ ലക്ഷണങ്ങൾ കൂവേഡ്‌ സിൻഡ്രോം ബാധിച്ച പുരുഷന്മാർക്കും ഉണ്ടാകാം. ഉറക്കമില്ലായ്‌മയും ഇതിന്റെ ഭാഗമായി ചിലരിൽ ഉണ്ടാകാറുണ്ടെന്ന്‌ ചണ്ഡീഗഢ്‌ ക്ലൗഡ്‌ നയൻ ഗ്രൂപ്പ്‌ ഓഫ്‌ ഹോസ്‌പിറ്റൽസിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ്‌ ഡയറക്ടർ ഡോ. റിതംഭര ഭല്ല ഇന്ത്യൻ എക്‌സ്‌പ്രസിന്‌ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.