2023 ജൂണ്‍ മാസത്തില്‍ ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ക്യൂബന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി ആരോഗ്യ മേഖലയില്‍ നാല് മേഖലയില്‍ ക്യൂബയുടെ ഗവേഷണ രംഗവുമായി കേരളം സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദ വാക്സിൻ, ശ്വാസകോശ കാൻസർ വാക്സിൻ, പ്രമേഹ രോഗികളിലെ പാദങ്ങളിലെ വ്രണങ്ങള്‍ക്കുള്ള ചികിത്സ, ഡെങ്കിപ്പനി വാക്സിൻ, അല്‍ഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജിൻേററ്റീവ് ഡിസോർഡേഴ്സ് -നുള്ള ചികിത്സ തുടങ്ങിയ ഈ മേഖലകളിലാണ് ഗവേഷണ സഹകരണം നടക്കുന്നത്. ക്യൂബന്‍ ഫസ്റ്റ് ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ എം എസ് ടാനിയ മാർഗരിറ്റ- യായും ക്യൂബന്‍ ഡെലിഗേഷനുമായുള്ള ചര്‍ച്ച ഡല്‍ഹിയില്‍ നടന്നതായതും മന്ത്രി വീണ ജോർജ് ചൂണ്ടിക്കാട്ടി.