കോഴിക്കോട് കര്‍ഷകന് സൂര്യതാപമേറ്റതായി റിപ്പോര്‍ട്ട്. മുക്കം കാരശ്ശേരി ആനയാംകുന്ന് സ്വദേശി കൃഷ്ണവിലാസത്തില്‍ സുരേഷിനാണ് സൂര്യതാപമേറ്റത്. വാഴത്തോട്ടത്തിലെ ജോലി കഴിഞ്ഞ് വരുമ്പോഴാണ് കര്‍ഷകന് സൂര്യാഘാതമേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു. കാരശ്ശേരി ഭാഗത്ത് കുറച്ചുദിവസങ്ങളായി ഉയര്‍ന്ന താപമാണ് അനുഭവപ്പെടുന്നത്. പ്രദേശത്ത് വൈകുന്നേരം 4 മണിക്ക് മുമ്പായി അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.