സംസ്ഥാനത്ത് കടുത്തചൂടിനും ഇടവിട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും പകർച്ചവ്യാധികളെ കരുതിയിരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് കടുത്തചൂടിനും ഇടവിട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും പകർച്ചവ്യാധികളെ കരുതിയിരിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ജില്ലകള്‍ ഉറപ്പാക്കണം. മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും സംബന്ധിച്ച ഉന്നതതല യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. സംസ്ഥാനതലത്തില്‍ കൃത്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പൊതുജനാരോഗ്യ സമിതികള്‍ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുകയും കൂടാതെ നിപ പ്രതിരോധപ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്നും ആശുപത്രികള്‍ സജ്ജമായിരിക്കണമെന്നും മരുന്ന് ലഭ്യത ഉറപ്പാക്കാനും ജില്ലകള്‍ക്ക് നിർദ്ദേശിച്ചു.