ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വൈദികര്‍ പക്ഷം പിടിക്കരുതെന്ന് ഇടുക്കി രൂപത

ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വൈദികര്‍ പക്ഷം പിടിക്കരുതെന്ന് ഇടുക്കി രൂപത. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇത് സംബന്ധിച്ച രഹസ്യ സര്‍ക്കുലര്‍ പുറത്തിറക്കി. 2014ലെ തിരഞ്ഞെടുപ്പില്‍ ഇടുക്കി മുന്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിപ്പുറം ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇടുക്കി രൂപതയുടേത്.

വൈദികരുടെ പണി ആത്മീയ പ്രവര്‍ത്തനമാണെന്നും വിശ്വാസികള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള ബുദ്ധി അവര്‍ക്കുണ്ടെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. വൈദികള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ ഇടപെടുന്നതില്‍ വിശ്വാസികള്‍ക്ക് താല്‍പ്പര്യമുണ്ടാകില്ലെന്നും സര്‍ക്കുലര്‍ പറയുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.സി.ബി.സിയുടെ നിര്‍ദ്ദേശം പാലിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

LEAVE A REPLY