സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു

സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 978.54 കോടി രൂപയാണ് ഈ പദ്ധതിക്കായി നല്‍കിയത്. ബജറ്റിലെ വകയിരുത്തല്‍ 679 കോടിയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്. എന്നാല്‍ കാരുണ്യ പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കിയ ഇനത്തില്‍ 1128.69 കോടി രൂപയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മാത്രം നല്‍കാനുള്ളത്. സ്വകാര്യ ആശുപത്രികള്‍ക്കുള്ള കുടിശ്ശിക 269 കോടി രൂപയുമാണ്. ഇപ്പോള്‍ അനുവദിച്ച 300 കോടി കൊണ്ട് 30 ശതമാനം കുടിശ്ശിക തീര്‍ക്കാന്‍ പോലും കഴിയില്ലെന്നതാണ് സ്ഥിതി. ആശുപത്രി വികസന ഫണ്ടില്‍ നിന്നടക്കം തുക ചെലവഴിച്ച് വാങ്ങിയ മരുന്നുകള്‍ക്കുള്ള കോടികളുടെ കുടിശ്ശിക സര്‍ക്കാര്‍ തിരിച്ചടക്കാനുണ്ട്.