കത്തിക്കുത്ത് കേസ് പ്രതി പോലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍

കൊച്ചി: അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ ചേരാനെല്ലൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാളെ സ്‌റ്റേഷനിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേരാനെല്ലൂര്‍ സ്വദേശി ഷിഹാസിനെയാണ് ഇന്ന് രാവിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, ഷിഹാസിന്റേത് കസ്റ്റഡി മരണം അല്ലെന്നും രാവിലെ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്നലെ പിടിയിലാകുമ്പോള്‍ ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് സെല്ലില്‍ അടച്ചതെന്നും പോലീസ് പറയുന്നു.

LEAVE A REPLY