‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ക്യാമ്പയിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി ഇന്നലേയും ഇന്നുമായി കാന്‍സര്‍ സ്‌ക്രീനിഗ് നടത്തിയാതായി വീണ ജോർജ്

സംസ്ഥാന സര്‍ക്കാരിന്റെ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ക്യാമ്പയിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി ഇന്നലേയും ഇന്നുമായി കാന്‍സര്‍ സ്‌ക്രീനിഗ് നടത്തിയാതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സ്‌ക്രീനിഗ് നടത്തിയത്. 497 സ്ത്രീകൾ കാന്‍സര്‍ സ്‌ക്രീനിംഗിന് വിധേയമായി. സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ്. ഓഫീസിലെ ജോലിത്തിരക്കുകള്‍ക്കിടയിലും ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ പോലും സമയം കിട്ടാത്തവരാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ വനിതാ കമ്മിറ്റിയായ ‘കനല്‍’-മായി സഹകരിച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പിലേയും ആര്‍സിസിയിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും വനിതാ കമ്മിറ്റിയായ കനലിനും മന്ത്രി ഹൃദയാഭിവാദ്യങ്ങള്‍ അറിയിച്ചു.